ഒരിക്കല്‍
ഞാനൊരു കിളിയായിരുന്നു
ശിശിരത്തില്‍ എന്റെ തൂവലുകള്‍
കൊഴിയാന്‍ തുടങ്ങി.
വര്‍ണ്ണമില്ലാതെ
പുതപ്പില്ലാതെ
വേദന സഹിച്ച് ഞാന്‍....
പെട്ടെന്നാണ് നീ വന്നത്
നീ
നിന്റെ തൂവലുകള്‍ തന്നു.
ഹൃദയം ചോര്‍ത്തി തന്നു.
ചൂടും സഹനവും ഞാന്‍ അറിഞ്ഞു
ചേര്‍ച്ചയില്ലാത്തവയെങ്കിലും
ഞാനവയെടുത്തണിഞ്ഞു
എനിക്ക്
നിന്റെ മണമായി
നിന്റെ നിറമായി
നിന്റെ മാത്രം ഗന്ധമായി
നീ തണുത്തുറയാന്‍ തുടങ്ങി
എനിക്കോ തൂവലുകള്‍ കിളിര്‍ക്കാനും
പക്ഷേ ഞാന്‍
നിന്റെയോ എന്റെയോ തൂവലുകള്‍ തന്നില്ല
നിന്റെ ചിറകുകള് വിടര്‍ത്തി പാറിപ്പറന്നു.
നീ മരവിച്ച് മരവിച്ച്……………..
നിന്റെ ചിന്തകള്‍ ഞാന്‍ കുടഞ്ഞെറിഞ്ഞു.
നിന്റെ ചിറകുകള് ഞാന്‍ കുടഞ്ഞെറിയുകയേയില്ല
നീ ഞാനായാല്‍ പിന്നെ നീ എന്തിന്???