അതിരുകളില്ലാത്ത ആകാശം നോക്കി നില്‍ക്കവേ
ആദ്യമായി ‘അവന്‍’ അവന്‍ മാത്രമാണ്
എന്നോടു പറഞ്ഞത്
ഹൃദയത്തിനും ആകാശത്തിനും ഇടയില്
ഒരു സ്ഥലമുണ്ടെന്ന്
കാവില്‍ കരിനാഗത്തറയ്ക്കു പിന്നിലായിരുന്നു
അപ്പോഴും എന്റെ പ്രണയ വാല്മീകം.
കാവും സന്ധ്യാദീപവുമില്ലാതെ
ആയില്യകളങ്ങളില്ലാതേ
ചേതനയറ്റു കിടന്നിരുന്നൂ പ്രണയനാഗം
ഉലയിലൂതി ഉയിരിട്ടെടുക്കുന്ന കാഞ്ചനനൂലായിന്നൂ.
നീലനാവുനീട്ടി വിഷം തീണ്ടി ദാഹിച്ചൂ പിന്നെ.
കടലുകള്,തീരങ്ങള്‍,മരുഭൂമികള്‍
ഋതുക്കള്‍ താണ്ടി അഗ്നിസ്ഫുലിംഗങ്ങളാം
പത്തിയണച്ചു കിടന്നൂ പ്രണയ കൃഷ്ണനാഗം
മകുടിയൂതി നാവേറു പാടി നോവാറ്റിയ വേനലില്
നാവു ചുഴറ്റിയണഞ്ഞൂ നോവിന്‍ നാഗം
പ്രണയം ഒരു ഭ്രാന്ത്
ആരും പറഞ്ഞില്ല എന്നോടും അവനോടും
നഗരങ്ങളില്‍ സാഗരനീലിമകളില്‍ മഞ്ഞുകണങ്ങളില്‍
അവന്‍ പറന്നു പോയ വഴിത്താരകളില്‍ ഞാന്‍
ചതഞ്ഞരഞ്ഞ് ….
എന്റെ ആകാശം നിങ്ങളുടെ നിങ്ങളുടെ മാത്രം ഭൂമി.
Priya Suhruthe...Ithil aadyam paranja hridhayathinum aakasathinum idayilulla sthalam ethanu??
ReplyDelete