Thursday, November 17, 2011

യാത്രാമൊഴി

നിലവിളികള്‍ ബാക്കിയായ എന്റെ വഴിയില്‍
നേര്ത്തുപോയത് ഞാന്‍ തന്നെയായിരുന്നു .
ആയിരം മുനകുത്തി വീണ മഴയമ്പുകള്‍.
വീറിന്റെ, വാശിയുടെ,പരാജയത്തിന്റെ
തേങ്ങലുകള്‍ .മൊഴികള്‍,വാക്കുകള്‍ .

മയക്കത്തിന്റെ ശീതീകരണം......മരണത്തിന്റെയും

Saturday, July 30, 2011

പ്രണയം


ആര്‍ദ്ര പൌര്‍ണമി രാവ്‌ പോല്‍
ആയിരം പൂത്താലം മിന്നും വാനം പോല്‍
നിശാഗന്ധി തന്‍ നിശ്ശബ്ധ നോവ്‌ -പ്രണയം

നിനക്കും എനിക്കും തണലായി .
ഹൃദയ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കാമിനി .
പോകാം ഒരുമിച്ച് ഒരുകാലടി വച്ച് അല്പദൂരം .

കളഞ്ഞു പോയൊരാ വളപ്പൊട്ടുകള്‍ ,
മഞ്ജിമയാര്‍ന്ന മഞ്ചാടി മുത്തുകള്‍ ,
മഷിത്തണ്ട് ,നവരപ്പച്ച ,കാരപ്പഴം ....

പടിയിറങ്ങാo പിന്‍വിളിക്ക് കാതോര്‍ക്കാം
നമുക്കിടയില്‍ പിഞ്ഞിപോയോര പട്ടുനൂലുകള്‍
തേടാം,അണയാം,ആപാതവക്കില്‍ ....

ഏറെ ദൂരെയാണ് ആ പാതവക്ക്.....

Thursday, June 30, 2011

.മരണം ......

മഴ......മഴവില്ല് .......മരണം ......
എന്തൊരു ചേര്‍ച്ച .
ഒരായുസ്സില്‍ പകര്‍ന്നാടിയ ചൂടിനു
മരണ ത്തിന്റെ രുചിയാണ്
കാത്തിരുപ്പ് ......
എന്തൊരു രസമാണ് ഒരിക്കലും
ഒരിക്കലും വരാത്ത ഒരാളിനായി ....
കറുപ്പ്
മരണത്തിന്‍ മുഖമിത്ര കറുത്ത്..... മൌനം
മൃഗീയമായി ഉമ്മ വച്ചതിനാല്‍ ...........

നിശ്ശബ്ദം

സുഹൃത്തേ ....


ഇടവഴിയില്‍ നിങ്ങള്‍ക്ക് എന്നെ തിരയാം
പേടിച്ചരണ്ട മിഴികളും ഓടിയണ ച്ച കിതപ്പും വിയര്‍പ്പുമായി
പതു.
ങ്ങി നില്‍ക്കയാവാം.......
മുഖം നിങ്ങളില്‍ ഉണര്‍ത്തുന്നത് കനല്‍ക്കാഴ്ചയോ? കാമമോ?
മുഷിഞ്ഞ നോട്ടുകള്‍ പരത്തുന്ന കൈകളാണോ നിങ്ങളുടേത്?
മാറത്തടുക്കി പിടിച്ച പുസ്തകം രക്ഷ കവചമായിരുന്നു ഒരിക്കല്‍ .
മാറ്റി മാറ്റി പതിപ്പിക്കുന്ന നോട്ടവുമായി ഞാന്‍.....

നീ വാഗ്ദാനം തരുന്ന ധൈര്യം കാണാതിരിക്കുന്നില്ല.
ഞാന്‍ അങ്ങനെയാണ് ........ വിടരാത്ത പനിമലര്‍ .
പാതിരാവിന്റെ പാലപ്പൂമണം .പതുങ്ങി പതുങ്ങി
നേര്‍ത്ത ശബ്ദം പോല്‍ അലിഞ്ഞു നില്‍ക്കും .

മുന്നിലേയ്ക്കുള്ള പാത അരക്ഷിതം .
നിന്നെ: നിന്‍റെ പരുഷ ഗന്ധത്തെ
ഭയമാണ്;നിന്‍റെ കിരാത മുഖത്തെ .

കാണാത്തപോല്‍ നടന്നകലുകയായി .....
ഇനി തിരയാതിരിക്കുക.
തലതല്ലി വീണൊരു നീര്‍പക്ഷി .ഞാന്‍
ഒഴുകി.....ഒഴുകി....Friday, May 13, 2011

പുതു മഴത്തുള്ളി
പകുതി വീണ മഴ എനിക്ക് ജന്മം നല്‍കി ഇനി നീ പോകേണ്ടത് വനങ്ങളില്‍ .
കാറ്റിനൊപ്പം കടല്‍ തേടിഞാന്‍.ആരണ്യകങ്ങള്‍ ....പഞ്ചവടിയും നേര്‍ത്ത വേണു ഗാനമിഴഞ്ഞ കാളിന്ദി തീരവും
തിരക്കൊഴിഞ്ഞ ഉജ്ജയിനിയും എന്നെ കണ്ടതേയില്ല
..
.നിലാവൊഴിഞ്ഞ നിളയും എന്നെ നോക്കിയില്ല
.പാതിരാവിന്റെ തണുത്ത നിലവറയില്‍ വെറും വാക്കായി ഞാന്‍ .

മാന്തോപ്പിലെ ഇളമാന്പൂഗന്ധം നുകര്‍ന്ന് ഞാന്‍ താഴേക് .
വേദനയുടെ എന്ടോസല്ഫാന്‍ കലര്‍ന്ന് മണ്ണിന്റെ കാഴ്ച കെടുത്തി
വേദന പിടച്ച ഞരമ്പുകളില്‍ വികലതയുമായി ചെറു മഴത്തുള്ളി
ഇനിയും കടല്‍ അകലെ
ഇനിയും വിഷമായി വേദനയുമായി ത്രികാലങ്ങളില്‍ യാത്ര
Friday, January 21, 2011

മൌനത്തിന്റെ കരിഞ്ഞ മണം

ഉള്ളിത്തീയലിന്റെ മണം എന്തുകൊണ്ടോ വളരെയിഷ്ടമാണെനിക്ക്.

പേറ്റ്പുരയുടെ ഒഴിഞ്ഞ മൂലയില്കുഞ്ഞിക്കണ്ണും ചുവന്ന മൂക്കും തുറന്നു ഞാന്ആദ്യം ശ്വസിച്ചത് മണമായതിനായിരിക്കാം.

ചോറ്റുകലത്തിന്റ്റെ കരിഞ്ഞ മണവും പാത്രങ്ങളുടെ കിലുക്കവും ഞാന്വെരുക്കാന്തുടങ്ങിയതും അതുകൊണ്ട് തന്നെയാകാം.

അമ്മയ്ക്കെന്നും കുട്ടിക്യൂറയുടെ മണമായിരുന്നു.

അച്ഛനോ?

പാതിചുവന്ന കണ്ണും എള്ളെണ്ണയും നെക്കോസോപ്പും കലറ്ന്ന പതഞ്ഞമണം.

ഏട്ടനോ?

കലപില കൂടലിന്റെ സ്നേഹത്തിന്റെ ആഴത്തിലുള്ള മണം.

ഏന്റെ കൂട്ടുകാര്ക്കും എനിക്കും ആദ്യമാദ്യം നവരപ്പച്ചയുടേയും പൊട്ടിയ സ്ലേറ്റിന്റേയും മണമായിരുന്നു

പെരിക്കാലനട്ടകള്നടന്നിരുന്ന വിഷ മരചീനി പടര്ന്നുനിന്നിരുന്ന മൂത്രപ്പുരയ്ക്കും സ്കൂളിനും വൃത്തിയില്ലാത്ത മണമായിരുന്നു

മഞ്ഞ റോസാപ്പൂവിന്റെ മണമായിരുന്നു എന്റെ ടീച്ചര്ക്ക്.ആറ്റിലൂടെ തുഴഞ്ഞ് അക്കരെയെത്തിയിരുന്നെങ്കില് മണം എനിക്ക് അവസാനമായി ശ്വസിക്കാമായിരുന്നു-ക്യാന്സറിന്റേയും

മാമന് മഞ്ഞളിന്റേയും മന്ത്രവാദത്തിന്റേയും ചുവന്ന പട്ടിന്റേയും മണമായിരുന്നു.മരപ്പാച്ചികളും കാളിയൂട്ടും എന്റെ മച്ചിലെ ഭഗവതിയും കളമെഴുത്ത് പൊടികളും വേഗത്തിലുള്ള വിരലായവും മുഖത്തേ കുങ്കുമക്കുറിയും മാമനെ പൊതിഞ്ഞിരുന്നു.

ആറ്റുവെള്ളവും ആറ്റുവഞ്ചിയും ഇലഞ്ഞിപ്പൂമണം നിറഞ്ഞ യക്ഷിക്കഥകളും പറഞ്ഞ് അമ്മൂമ്മ കണ്ണുകാണാതെ ഇരുന്നതിനും ഒരു മണമുണ്ടായിരുന്നുമടുപ്പിക്കുന്ന വാര്ദ്ധക്യത്തിന്റെ മണം.

ചിലങ്കയും കൊച്ച് പാവാടയും പച്ചയും ചന്ദനനിറവും തന്ന യൂണിഫോമും ചോരച്ച മണം നിറച്ച കൌമാരവും നീലയും വെള്ളയും ചിതറിയ പ്രണയവും തന്നത് ഓരോ മണങ്ങള്‍.

പിന്മടക്കമില്ലാത്ത നീണ്ട വര്ഷങ്ങള്‍………

പൂച്ചകുഞ്ഞിനെ പോലെ ഉറങ്ങിയ മകന് ബേബി സോപ്പിന്റേയും പൌഡരിന്റേയും മണമായിരുന്നു. പിച്ചിപ്പൂവുകളുടേയും സദ്യയുടേയും മണമായിരുന്നു എന്നെ അവന്റെ അടുത്തേയ്ക്ക് എത്തിച്ചത്………

പിന്നെ………………….. പുകയുടേയും പലകറികളുടേയും തിരിച്ചറിവില്ലാത്ത മണം.വിഴുപ്പ് തുണികള്കുതിര്ത്ത വെള്ളത്തിനും മടുപ്പിക്കുന്ന മണമായിരുന്നു.

അടിച്ച് വാരലിന്റെ, വൃത്തിയാക്കലിന്റെ,അതിഥിസത്ക്കാരത്തിന്റെ,നിറഞ്ഞ തീന്മേശകളുടെ

ആവര്ത്തനവിരസമായ മണം.

എന്റെ വായനാമുറിയില്കൂറയും പാറ്റയും ഇരട്ടവാലനും പെരുകിയതിന്റെ മണം.

മറന്നുപോയവ: ഉത്സവത്തിന്റെ,ഓണത്തിന്റെ,വയണയും കമുകും കാപ്പിയും വിരിയിച്ച പൂക്കളുടെ,പൂജാമുറിയുടെ,സംഗീതത്തിന്റെ,പതിഞ്ഞ സൌഹൃദത്തിന്റെ ചെമ്പകപ്പൂമണം.

ഓറ്ക്കാനിഷ്ടമില്ലാത്തവ :

പൌരുഷത്തിന്റെ,നിശാമലരിന്റെ,റോയല്മിറാജിന്റെ,കൃത്യനിഷ്ഠയുടെ തീഷ്ണമണം.

കാത്തിരിപ്പിന്റെ വിരസമായ മണം………….

കുന്തിരിക്കവും രാമച്ചവും ചന്ദനച്ചീളും വിരിച്ച വിറകുപുതപ്പിന്

ഉരുകുന്ന നറ്നെയ്യിന്ചന്ദന മണമുണ്ടാകും………..

അത്………… നിങ്ങളെ തേടിവരുന്ന എന്റെ മണം…….Tuesday, January 18, 2011

അവള്‍ പറഞ്ഞത്.....................

പ്രണയിയുടെ ഏകാന്തയാനത്തില്

ഞാനും നീയും മാത്രം.

യാത്ര എന്നേതുടങ്ങിയതാണ്

ഇനിയും നീ വരുമെന്നു

ചിന്തിച്ച മൌനം.

നീ എന്നേ വന്നുകഴിഞ്ഞു

എന്റെ മനസ്സില്ചേര്ന്നിരിക്കുന്നു….

ഹേമന്തത്തിന്റെ വസന്തത്തിന്റെ

വയലേലയുടെ അരുവിയുടെ

മഞ്ഞണിഞ്ഞ പുല്പരപ്പിന്റെ

മണല്വിരിച്ച മുറ്റത്തിന്റെ

ആഴങ്ങളിലേക്കു നമുക്ക്

പതുക്കെ തുഴയാം……….

……