Sunday, July 25, 2010

വിരല്‍ പാട്

വസന്തവും കടന്ന് ഗ്രീഷ്മത്തിലാണ് വിരല്‍ അവളുടെ കൂട്ടുകാരനായത്.മൈലാഞ്ചിയണിയിച്ച് നീണ്ട നഖം വെട്ടിയൊരുക്കി മിനുക്കുമ്പോഴാണ് ആദ്യമായി വിരല്‍ അവളെ പേരെടുത്ത് വിളിച്ചത്. “ദേവയാനീ...നിന്നെ ഞാന്‍ പ്രണയിക്കുന്നു.”വിരല്‍ അവളോട് സ്നിഗ്ദ്ധമായി പറഞ്ഞു.അവള്‍ ആകെ ചുവന്നു പോയി.വിരലിന്റെ ഒരു അഹങ്കാരം ! വിരലിന്റെ പ്രണയാദ്രമായ നോട്ടം . ഹൊ!അവള്‍ ചൂളിപ്പോയി. വിരല്‍ അവളോട് വീണ്ടും പറഞ്ഞു. “ദേവയാനീ..... ഞാന്‍ എന്നും നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും.” ദേവയാനിയുടെ തുടുത്ത കവിളിണകള്‍ കണ്ണുകളോട് പരിഭവിച്ചു.കണ്ണുകള്‍ കേട്ട വാര്‍ത്ത പകുതി വിഴുങ്ങി കാതുകളെ അറിയിച്ചു.കാതുകള്‍ പൊട്ടിത്തെറിച്ചുകൊണ്ട് അളകങ്ങളെ.................. അപ്പോള്‍ വിരലുകള്‍ പ്രണയത്തോടെ അവളെ തഴുകി ഉറക്കുകയായിരുന്നു.....

No comments:

Post a Comment