Friday, March 12, 2010

നിലച്ച ഘടികാരം

ഇന്നു ഞാൻ മിടിപ്പറ്റ ഘടികാരം

നാലിനുള്ളിൽ കുടുങ്ങീ സൂചകം

യാഗഭൂവിലെന്നോ നിലച്ച ക്രന്ദനം

അന്ത്യശ്വാസം വലിക്കയായീ...

ചുറ്റും പച്ചമണ്ണിൻ ഗന്ധം

നനവൂറും പശിമ

തുറന്ന കൺകോണിലോ മണ്ണട്ടകൾ.

ചുവന്നു തുടുത്തുവോ തണുത്ത വിരലുകൾ?

കിതക്കയായീ കാലയന്ത്രം.

മേലേ കരിഞ്ഞുകറുത്തു പോയീ പാടം

ചീയും കവിളിൻ കുങ്കുമരേണുവിൽ

വെയിൽ വർഷമോ?

ഹൃദയതമ്പുരുവിൽ ഉയർത്തെഴുന്നേൽപിൻ

ദ്രുത താളമോ? പക്ഷേ

ഞാൻ...

ഞനോ...

സംസ്ക്കരിച്ച ശവമല്ലേ?

No comments:

Post a Comment