Saturday, March 20, 2010

പ്ലാസ്റ്റിക്‌ പൂവ്‌

ഹൃദ്യമാം മഞ്ഞയും പാടലവർണ്ണവും
പാതി വിടർന്നൊരിതളും ഞനൊരു സുന്ദരി പൂവ്‌
കൃത്രിമ ശീതത്തിൽ മരവിച്ചിരിപ‍ൂ..........
ചില്ലലമാരയിൽ,വിടരും മൃദു ഹാസവുമായി
സന്ദർശനവേളകൾ ധന്യമാക്കീടുവാൻ.

വിരുന്നെത്തുമൊരതിഥികൾ നിറയും
മധുചഷകങ്ങൾ മൊത്തിപ്പറയും
ഹായ്‌...! എത്ര സുന്ദരം....!
നനുത്ത വെൽ വെറ്റു തീർക്കുമിലയും
കമ്പി ഞെട്ടും പളുങ്കുപൂപാത്രവും
ഞനൊരു സുന്ദരി
ഇടയ്ക്കിടെ പതിക്കുമേ കൃത്രിമ സുഗന്ധങ്ങൾ
എന്റെ ഗന്ധമായി...........
വന്നീലാ ഒറ്റ കരിവണ്ടു പോലും
ഒരു ചെറു തെന്നൽ പോലും പുണർന്നീലാ...........
അരണ്ടതാം നീല വെട്ടം എനിക്ക്‌
രാപകലുകൾ തീർത്തു..........
ഒരഭിശപ്ത ഉന്മത്തരാവിൽ (പകലോ?)
പളുങ്കു പാത്രം വീണുടഞ്ഞേ പോയി..........

ഇന്നു ഞാൻ അനാഥ
തിരയിടും അല്ലലിൽ വീർപ്പിടുന്നോൾ
ഹൃദ്യത തന്നൊരാ ചുവപ്പും മഞ്ഞയും
മങ്ങി മാഞ്ഞേ പോയി...........
ഞാനീ വെള്ളി തിളയ്ക്കും വെയിലിൽ
തുള്ളി കനക്കും മഴയിൽ,മഞ്ഞിൽ
വീണേ കിടപ്പു.............
ആരും ഓമനിച്ചീലാ.........
ഒറ്റ പുഴു പോലുമെന്നെ കാർന്നു തിന്നീലാ........
ചെളി പറ്റി കറുത്തൊരിതളും
കോടിയ ചുണ്ടും ഞാനനശ്വര
ഞാനൊരു സുന്ദരിപ്പൂവ്‌(???)
ഞാനൊരു പ്ലാസ്റ്റിക്‌ പൂവ്‌!!!!






No comments:

Post a Comment