Sunday, November 28, 2010

ഒറ്റ പാട്ട് പാടുന്ന പക്ഷി


ഒരിക്കല്‍

ഞാനൊരു കിളിയായിരുന്നു

ശിശിരത്തില്‍ എന്റെ തൂവലുകള്‍

കൊഴിയാന്‍ തുടങ്ങി.

വര്‍ണ്ണമില്ലാതെ

പുതപ്പില്ലാതെ

വേദന സഹിച്ച് ഞാന്‍....

പെട്ടെന്നാണ് നീ വന്നത്

നീ

നിന്റെ തൂവലുകള്‍ തന്നു.

ഹൃദയം ചോര്‍ത്തി തന്നു.

ചൂടും സഹനവും ഞാന്‍അറിഞ്ഞു

ചേര്‍ച്ചയില്ലാത്തവയെങ്കിലും

ഞാനവയെടുത്തണിഞ്ഞു

എനിക്ക്

നിന്റെ മണമായി

നിന്റെ നിറമായി

നിന്റെ മാത്രം ഗന്ധമായി

നീ തണുത്തുറയാന്‍ തുടങ്ങി

എനിക്കോ തൂവലുകള്‍ കിളിര്‍ക്കാനും

പക്ഷേ ഞാന്‍

നിന്റെയോ എന്റെയോ തൂവലുകള്‍തന്നില്ല

നിന്റെ ചിറകുകള്‍വിടര്‍ത്തി പാറിപ്പറന്നു.

നീ മരവിച്ച് മരവിച്ച്……………..

നിന്റെ ചിന്തകള്‍ഞാന്‍ കുടഞ്ഞെറിഞ്ഞു.

നിന്റെ ചിറകുകള്‍ഞാന്‍കുടഞ്ഞെറിയുകയേയില്ല

നീ ഞാനായാല്‍ പിന്നെ നീ എന്തിന്‍???

No comments:

Post a Comment