Tuesday, March 23, 2010

കളിവിളക്ക്‌

മേളം തുടങ്ങി എന്നുള്ളിലും
തിമില താളമിടിപ്പൂ ദ്രുതം
കരിപടർന്നു ക്ലാവു പടർന്നു
ദേഹം കരിമഷിപോൽ കറുതു

രാവിൻ അന്ത്യ താളത്തിൽ
ആഞ്ഞു കത്തി കറുതുപോയി
ഞാനീ ഓട്ടുപുരയിൽ ക്ലാവേന്തി നിൽപൂ
പുതിയൊരു കളിയരങ്ങിൻ നാളതിനായ്‌

മോറിയില്ലാരും കുഞ്ഞുമെയ്യ്‌ കാഞ്ജനമാക്കീല
കരുത്തരാം തിരികൾ രണ്ടില്ല
പച്ച വാഴത്തണ്ടു തടയായീലാ
മേലപ്പിലോ കുരുത്തോലയില്ല

മാവിലയും പൂവും പ്ലാവിലയും താനിച്ചില്ല
മനയോല തേച്ചു പച്ചവേഷങ്ങൾ
മഞ്ജുതര പാടിയെത്തുന്നതെന്നോ
തകർക്കും കേളി താളങ്ങളടങ്ങി

ഒച്ചപോയ്‌ ചിലമ്പിച്ച നാവുമായ്‌
പതറി നിൽപൂ പിന്നണിക്കാർ
അടന്ത ചെമ്പടകൾ മുറുകാതെ
ആസുര വാദ്യങ്ങളടങ്ങീ

പടരും പച്ചയും കരിയുമെന്നിലിണങ്ങും
കൊലവിളിക്കും അലറിച്ചിരിക്കും
ദുശ്ശാസന കോലമാകുന്നു ഞാൻ

ശുദ്ധ മദ്ദളമൊഴികളില്ല
സാരിയും കുമ്മിയുമില്ല
ആട്ടക്കാലം കഴിഞ്ഞൊരു
ഭീമമാം കളിവിളക്കു ഞാൻ
ഇന്നു തേടുന്നു മറ്റൊരു മൂശ
ഇന്നു തേടുന്നു മറ്റൊരു ദേഹം

Saturday, March 20, 2010

പ്ലാസ്റ്റിക്‌ പൂവ്‌

ഹൃദ്യമാം മഞ്ഞയും പാടലവർണ്ണവും
പാതി വിടർന്നൊരിതളും ഞനൊരു സുന്ദരി പൂവ്‌
കൃത്രിമ ശീതത്തിൽ മരവിച്ചിരിപ‍ൂ..........
ചില്ലലമാരയിൽ,വിടരും മൃദു ഹാസവുമായി
സന്ദർശനവേളകൾ ധന്യമാക്കീടുവാൻ.

വിരുന്നെത്തുമൊരതിഥികൾ നിറയും
മധുചഷകങ്ങൾ മൊത്തിപ്പറയും
ഹായ്‌...! എത്ര സുന്ദരം....!
നനുത്ത വെൽ വെറ്റു തീർക്കുമിലയും
കമ്പി ഞെട്ടും പളുങ്കുപൂപാത്രവും
ഞനൊരു സുന്ദരി
ഇടയ്ക്കിടെ പതിക്കുമേ കൃത്രിമ സുഗന്ധങ്ങൾ
എന്റെ ഗന്ധമായി...........
വന്നീലാ ഒറ്റ കരിവണ്ടു പോലും
ഒരു ചെറു തെന്നൽ പോലും പുണർന്നീലാ...........
അരണ്ടതാം നീല വെട്ടം എനിക്ക്‌
രാപകലുകൾ തീർത്തു..........
ഒരഭിശപ്ത ഉന്മത്തരാവിൽ (പകലോ?)
പളുങ്കു പാത്രം വീണുടഞ്ഞേ പോയി..........

ഇന്നു ഞാൻ അനാഥ
തിരയിടും അല്ലലിൽ വീർപ്പിടുന്നോൾ
ഹൃദ്യത തന്നൊരാ ചുവപ്പും മഞ്ഞയും
മങ്ങി മാഞ്ഞേ പോയി...........
ഞാനീ വെള്ളി തിളയ്ക്കും വെയിലിൽ
തുള്ളി കനക്കും മഴയിൽ,മഞ്ഞിൽ
വീണേ കിടപ്പു.............
ആരും ഓമനിച്ചീലാ.........
ഒറ്റ പുഴു പോലുമെന്നെ കാർന്നു തിന്നീലാ........
ചെളി പറ്റി കറുത്തൊരിതളും
കോടിയ ചുണ്ടും ഞാനനശ്വര
ഞാനൊരു സുന്ദരിപ്പൂവ്‌(???)
ഞാനൊരു പ്ലാസ്റ്റിക്‌ പൂവ്‌!!!!


Friday, March 12, 2010

നിലച്ച ഘടികാരം

ഇന്നു ഞാ മിടിപ്പറ്റ ഘടികാരം

നാലിനുള്ളി കുടുങ്ങീ സൂചകം

യാഗഭൂവിലെന്നോ നിലച്ച ക്രന്ദനം

അന്ത്യശ്വാസം വലിക്കയായീ...

ചുറ്റും പച്ചമണ്ണി ഗന്ധം

നനവൂറും പശിമ

തുറന്ന ൺകോണിലോ മണ്ണട്ടക.

ചുവന്നു തുടുത്തുവോ തണുത്ത വിരലുക?

കിതക്കയായീ കാലയന്ത്രം.

മേലേ കരിഞ്ഞുകറുത്തു പോയീ പാടം

ചീയും കവിളി കുങ്കുമരേണുവി

വെയി ർഷമോ?

ഹൃദയതമ്പുരുവി ഉയർത്തെഴുന്നേൽപിൻ

ദ്രുത താളമോ? പക്ഷേ

ഞാ...

ഞനോ...

സംസ്ക്കരിച്ച ശവമല്ലേ?

Tuesday, March 2, 2010

ജീവനം

നദിയ്ക്ക് എങ്ങോട്ടൊഴുകാന്‍ കഴിയും?
താഴേക്ക് താഴേക്ക് അല്ലാതെ...
പതഞ്ഞൊഴുകി തളരുന്നു
പതനത്തിനാക്കം കൂട്ടുവാന്‍.
പോയി മറഞ്ഞവര്‍ കൂട്ടുകാര്‍
അടിവാരം വരെ കൂടുകാരായിരുന്നവര്‍
എന്നേ പ്രണയിച്ചു പോയി
കടലിന്നടിയിലെ ഏകാന്തതയെ
ഇന്നെനിക്ക് നിന്റെ ഉപ്പ് വേണം
ചിതറുന്ന നിന്‍ ആവേഗങ്ങള്‍ വേണം
എന്റെ നിലവിളി കേള്‍ക്കാതെ
എത്ര ദൂരം പയിക്കും നീ നിന്റെ കുതിരയെ?
നിന്റെ യാഗാശ്വം ദിക്കുകള്‍ താണ്ടുമ്പോള്‍
ഞാനുന്ട്: എന്‍ തേങ്ങലുന്ട്
കൊട്ടിയടച്ചോരീ വാതിലിന്നിപ്പുറം
നീ വരും ഒരൂ രാവില്‍
കഥ മുഴുവന്‍ പകുക്കണം ആയിരത്തൊന്നായി
കടപുഴക്കി കശക്കിയ മരങ്ങള്‍ എത്ര?
അലിയിച്ചെടുത്ത ഉപ്പെത്ര?
കണ്ണീര്‍ വീണൊരു പുഴ.
ഇരുളിന്‍ മാറ് പിളര്‍ന്നു
പുളച്ചൊഴുകവേ തേടുന്നതെന്റിനോ
കനിവിന്റെ മര്‍മരം
കടലിരമ്പം....കടലിരമ്പം....