പ്രണയിയുടെ ഏകാന്തയാനത്തില്
ഞാനും നീയും മാത്രം.
യാത്ര എന്നേതുടങ്ങിയതാണ്
ഇനിയും നീ വരുമെന്നു
ചിന്തിച്ച മൌനം.
നീ എന്നേ വന്നുകഴിഞ്ഞു
എന്റെ മനസ്സില്‍ ചേര്‍ന്നിരിക്കുന്നു….
ഹേമന്തത്തിന്റെ വസന്തത്തിന്റെ
വയലേലയുടെ അരുവിയുടെ
മഞ്ഞണിഞ്ഞ പുല്‍പരപ്പിന്റെ
മണല്‍ വിരിച്ച മുറ്റത്തിന്റെ
ആഴങ്ങളിലേക്കു നമുക്ക്
പതുക്കെ തുഴയാം……….
……
No comments:
Post a Comment