Sunday, November 28, 2010

ഒറ്റ പാട്ട് പാടുന്ന പക്ഷി


ഒരിക്കല്‍

ഞാനൊരു കിളിയായിരുന്നു

ശിശിരത്തില്‍ എന്റെ തൂവലുകള്‍

കൊഴിയാന്‍ തുടങ്ങി.

വര്‍ണ്ണമില്ലാതെ

പുതപ്പില്ലാതെ

വേദന സഹിച്ച് ഞാന്‍....

പെട്ടെന്നാണ് നീ വന്നത്

നീ

നിന്റെ തൂവലുകള്‍ തന്നു.

ഹൃദയം ചോര്‍ത്തി തന്നു.

ചൂടും സഹനവും ഞാന്‍അറിഞ്ഞു

ചേര്‍ച്ചയില്ലാത്തവയെങ്കിലും

ഞാനവയെടുത്തണിഞ്ഞു

എനിക്ക്

നിന്റെ മണമായി

നിന്റെ നിറമായി

നിന്റെ മാത്രം ഗന്ധമായി

നീ തണുത്തുറയാന്‍ തുടങ്ങി

എനിക്കോ തൂവലുകള്‍ കിളിര്‍ക്കാനും

പക്ഷേ ഞാന്‍

നിന്റെയോ എന്റെയോ തൂവലുകള്‍തന്നില്ല

നിന്റെ ചിറകുകള്‍വിടര്‍ത്തി പാറിപ്പറന്നു.

നീ മരവിച്ച് മരവിച്ച്……………..

നിന്റെ ചിന്തകള്‍ഞാന്‍ കുടഞ്ഞെറിഞ്ഞു.

നിന്റെ ചിറകുകള്‍ഞാന്‍കുടഞ്ഞെറിയുകയേയില്ല

നീ ഞാനായാല്‍ പിന്നെ നീ എന്തിന്‍???

Saturday, November 13, 2010

എന്റെ ആകാശം നിങ്ങളുടെ ഭൂമി



അതിരുകളില്ലാത്ത ആകാശം നോക്കി നില്ക്കവേ

ആദ്യമായിഅവന്‍’ അവന്മാത്രമാണ്

എന്നോടു പറഞ്ഞത്

ഹൃദയത്തിനും ആകാശത്തിനും ഇടയില്

ഒരു സ്ഥലമുണ്ടെന്ന്

കാവില്കരിനാഗത്തറയ്ക്കു പിന്നിലായിരുന്നു

അപ്പോഴും എന്റെ പ്രണയ വാല്മീകം.

കാവും സന്ധ്യാദീപവുമില്ലാതെ

ആയില്യകളങ്ങളില്ലാതേ

ചേതനയറ്റു കിടന്നിരുന്നൂ പ്രണയനാഗം

ഉലയിലൂതി ഉയിരിട്ടെടുക്കുന്ന കാഞ്ചനനൂലായിന്നൂ.

നീലനാവുനീട്ടി വിഷം തീണ്ടി ദാഹിച്ചൂ പിന്നെ.

കടലുകള്,തീരങ്ങള്‍,മരുഭൂമികള്

ഋതുക്കള്താണ്ടി അഗ്നിസ്ഫുലിംഗങ്ങളാം

പത്തിയണച്ചു കിടന്നൂ പ്രണയ കൃഷ്ണനാഗം

മകുടിയൂതി നാവേറു പാടി നോവാറ്റിയ വേനലില്

നാവു ചുഴറ്റിയണഞ്ഞൂ നോവിന്നാഗം

പ്രണയം ഒരു ഭ്രാന്ത്

ആരും പറഞ്ഞില്ല എന്നോടും അവനോടും

നഗരങ്ങളില്സാഗരനീലിമകളില്മഞ്ഞുകണങ്ങളില്

അവന്പറന്നു പോയ വഴിത്താരകളില്ഞാന്

ചതഞ്ഞരഞ്ഞ് ….

എന്റെ ആകാശം നിങ്ങളുടെ നിങ്ങളുടെ മാത്രം ഭൂമി.

Tuesday, November 9, 2010

വിശപ്പ്

വിശപ്പിന്റെ ചുടുകാറ്റിഴയുന്ന കൂടാരങ്ങലില്

പ്രണയത്തിന്റെ അലറിപെയ്ത്തുമായി ഇന്നലെ.

ഇനിവരും രാവുകളില്നിലവിളിപോല് പതുങ്ങി

പച്ചിലപുതച്ച കുടപാലയില്അവള്‍……….

നാവുനീട്ടി നിലാവുലയുന്ന നീല ഞൊറി വിടറ്ത്തി

പിന്നെയും വിയറ്പ്പുപ്പും കണ്ണീരുപ്പും കലര്ത്തി.

വിഷജലം തീണ്ടിയ പെരുവയറുമായി……………

കുഞ്ഞു ശലഭമായി പാറിയിരുന്നതെന്നൊ………

കനവില്കിളിയായി പാടിയതെന്നോ……….

അരികില്വന്നണഞ്ഞ തീപ്പന്തതില്മുനകള്‍.