സുഹൃത്തേ ....
ഇടവഴിയില്‍ നിങ്ങള്‍ക്ക് എന്നെ തിരയാം
പേടിച്ചരണ്ട മിഴികളും ഓടിയണ ച്ച കിതപ്പും വിയര്‍പ്പുമായി
പതു.
ങ്ങി നില്‍ക്കയാവാം.......
മുഖം നിങ്ങളില്‍ ഉണര്‍ത്തുന്നത് കനല്‍ക്കാഴ്ചയോ? കാമമോ?
മുഷിഞ്ഞ നോട്ടുകള്‍ പരത്തുന്ന കൈകളാണോ നിങ്ങളുടേത്?
മാറത്തടുക്കി പിടിച്ച പുസ്തകം രക്ഷ കവചമായിരുന്നു ഒരിക്കല്‍ .
മാറ്റി മാറ്റി പതിപ്പിക്കുന്ന നോട്ടവുമായി ഞാന്‍.....
നീ വാഗ്ദാനം തരുന്ന ധൈര്യം കാണാതിരിക്കുന്നില്ല.
ഞാന്‍ അങ്ങനെയാണ് ........ വിടരാത്ത പനിമലര്‍ .
പാതിരാവിന്റെ പാലപ്പൂമണം .പതുങ്ങി പതുങ്ങി
നേര്‍ത്ത ശബ്ദം പോല്‍ അലിഞ്ഞു നില്‍ക്കും .
മുന്നിലേയ്ക്കുള്ള പാത അരക്ഷിതം .
നിന്നെ: നിന്‍റെ പരുഷ ഗന്ധത്തെ
ഭയമാണ്;നിന്‍റെ കിരാത മുഖത്തെ .
കാണാത്തപോല്‍ നടന്നകലുകയായി .....
ഇനി തിരയാതിരിക്കുക.
തലതല്ലി വീണൊരു നീര്‍പക്ഷി .ഞാന്‍
ഒഴുകി.....ഒഴുകി....