ആര്‍ദ്ര പൌര്‍ണമി രാവ് പോല്‍
ആയിരം പൂത്താലം മിന്നും വാനം പോല്‍
നിശാഗന്ധി തന്‍ നിശ്ശബ്ധ നോവ് -പ്രണയം
നിനക്കും എനിക്കും തണലായി .
ഹൃദയ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കാമിനി .
പോകാം ഒരുമിച്ച് ഒരുകാലടി വച്ച് അല്പദൂരം .
കളഞ്ഞു പോയൊരാ വളപ്പൊട്ടുകള്‍ ,
മഞ്ജിമയാര്‍ന്ന മഞ്ചാടി മുത്തുകള്‍ ,
മഷിത്തണ്ട് ,നവരപ്പച്ച ,കാരപ്പഴം ....
പടിയിറങ്ങാo പിന്‍വിളിക്ക് കാതോര്‍ക്കാം
നമുക്കിടയില്‍ പിഞ്ഞിപോയോര പട്ടുനൂലുകള്‍
തേടാം,അണയാം,ആപാതവക്കില്‍ ....
ഏറെ ദൂരെയാണ് ആ പാതവക്ക്.....