Friday, February 19, 2010

സ്വാമി ശരണം


ഹരിഹരസുതനേ ശരണം. എന്റെ പൊന്നയ്യപ്പസ്വാമി ശരണം. പാലഭിഷേകം ശരണം. നിന്റെ നെയ്യഭിഷേകം ശരണം. പതിനെട്ട് പടികള്‍ കടന്ന്. ഞാന്‍ വരുന്നു നിന്നെ കാണാന്‍. മഹിഷീമര്‍ദ്ദനാ അയ്യപ്പാ. ഞാന്‍ ശരണം പ്രാപിക്കുന്നൂ നിന്‍ മുന്നില്‍. ഹരിയുടെയും ഹരന്റെയും പുത്രാ. നീ ഹരിഹരസുതനാനന്ദന്‍.....

Thursday, February 18, 2010

തൂവാല

പറന്നു പോകുന്ന കാറ്റും തൂവാലയും നമുക്കു നല്‍കിയതെന്താണ്? പ്രണയം, വിരഹം, മൌനം. ഗൌതമന്‍ തന്‍ യാത്രയും സരയുവിന്‍ തീരവും നമുക്കു നല്‍കിയതെന്താണ്? പ്രയാണം, ഗഹനം, ജീവിതം പൊട്ടിത്തെറിച്ചു പോയ കറുത്ത ഇന്നലെകള്‍ നമുക്കു നല്‍കിയതെന്താണ്? സുരക്ഷ,നിലവിളി,തടവറ മൊഗദിഷുവിലെ കാട്ടരുവിയുടെ പതിഞ്ഞ താളം നമുക്കു നല്‍കിയതെന്താണ്? ചടുല താളം, പടയോട്ടം, ഭയം നീയും ഞാനും മാത്രമകുന്ന ഒളിയിടങ്ങള്‍ പതയുന്ന വീര്യങ്ങള്‍ ആറിത്തണുത്തുറയുന്ന കിതപ്പുകള്‍ ശീല്‍ക്കാരം. ഞാനിപ്പോള്‍ നിന്റെ മരണത്തെ വരവേല്‍ക്കയാണ്. നിന്റെ തൂവാലയിലെ കറുപ്പ് കീറിപ്പുതച്ച്.